കുടുംബ വിശുദ്ധീകരണ പ്രാർത്ഥന

കുടുംബത്തെ സ്ഥാപിക്കുകയും കുടുംബജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത  പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ. ഞങ്ങളുടെ മദ്ധ്യേ അങ്ങ് സന്നിഹിതനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു.  ഞങ്ങൾക്കു നൽകിയിട്ടുള്ള ആത്മീയവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ പാപങ്ങളോർത്ത് ഞങ്ങൾ മനസ്തപിക്കുന്നു. അവയ്ക്ക് ഞങ്ങൾ മാപ്പപേക്ഷിക്കുന്നു. ഞങ്ങളുടെ ഭവനത്തിൽ അങ്ങ് വാസമുറപ്പിക്കണമേ. ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവർത്തികളും വ്യാപാരങ്ങളും നിയന്ത്രിക്കണമേ. വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ. പരസ്പര സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് നൽകണമേ. ഭിന്നതയും കലഹവുമുണ്ടാകാതെ  സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ നയിക്കണമേ.
  ദൈവ ശുശ്രൂഷയ്ക്കും സഭാ സേവനത്തിനുമായി ഞങ്ങളുടെ കുടുംബങ്ങളിൽനിന്നും പ്രേഷിതരെ വിളിക്കണമേ. രോഗികളെയും ആസന്നമരണരെയും കാത്തുപാലിക്കണമേ.  പാപസാഹചര്യങ്ങളിലും അപകടങ്ങളിലും നിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തുരക്ഷിക്കേണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് മരിച്ചുപോയവർക്ക് സ്വർഗ്ഗഭാഗ്യം നൽകണമേ. ഞങ്ങളുടെ അയൽക്കാരെയും ചാർച്ചക്കാരെയും ൺ സമൃദ്മാധമായി അനുഗ്രഹിക്കണമേ. ഞങ്ങളെല്ലാവരും അവസാനം  അങ്ങയോടൊന്നിച്ചു  സ്വർഗ്ഗഭാഗ്യം അനുഭവിക്കാൻ ഇടവരുത്തുകയും ചെയ്യണമേ 

ആമേൻ


Select By Category

Show more