സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
അവിടുത്തെ ഏകപുത്രനും നമ്മുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു.
ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്നു പിറന്നു.
പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള് സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു.
പാതാളങ്ങളില് ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം നാള്‍ ഉയര്‍ത്തു.
സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു.
അവിടെ നിന്ന്ടു ജീവീക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
പരിശുദ്ധാത്മാവിലും ഞാന് വിശ്വസിക്കുന്നു.
വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു
ആമ്മേന്‍!
