സാധാരണ ത്രികാലജപം

 

സാധാരണ ത്രികാല ജപം

കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു;

പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 

1 നന്മ.

ഇതാ കര്‍ത്താവിന്‍റെ ദാസി!

നിന്‍റെ വചനം പോലെ എന്നി‍ല്‍ സംഭവിക്കട്ടെ. 

 1 നന്മ.

വചനം മാംസമായി,

നമ്മുടെ ഇടയില്‍ വസിച്ചു.

(ലൂക്കാ 1:26-38, യോഹ 1:14)

 1 നന്‍മ


ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരന്‍റെ പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.


പ്രാര്‍ത്ഥിക്കാം


സര്‍വ്വേശ്വരാ/മാലാഖയുടെ സന്ദേശത്താല്‍/അങ്ങയുടെ പുത്രനായ/ഈശോമിശിഹായുടെ/മനുഷ്യാവതാര വാര്‍ത്ത/അറിഞ്ഞിരിക്കുന്ന ഞങ്ങള്‍/അവിടുത്തെ പീഡാനുഭവവും/കുരിശുമരണവും മുഖേന/ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കുവാന്‍/അനുഗ്രഹിക്കണമെ എന്നു‌/ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി/ അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു‍. 

 ആമ്മേന്‍. 

    3ത്രിത്വ.

Select By Category

Show more