വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന

St Michel

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ സ്വർഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ ഉന്നത ശക്തികളോടും അധികാരങ്ങോടും ഇരുളടഞ്ഞ  ഈ ലോകത്തിലെ ദുരാത്മാക്കളോടും ഉപരിതലത്തിലെ ദുരാത്മാക്കളോടും ഉള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കേണമേ ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്തു മനുഷ്യരെ പിശാചിനെ ക്രൂര ഭരണത്തിൽ നിന്നും രക്ഷിക്കാൻ വരണമേ. അങ്ങയെ ആണല്ലോ തിരുസഭ തൻറെ പരിപാലകനും സംരക്ഷണത്തിനുമായി വണങ്ങുന്നത് കർത്താവ് രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ  നിയുക്തമായിരിക്കുന്നത് അങ്ങ് തന്നെയാണല്ലോ. ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിമ പെടുത്തുവാൻ സമാധാന ദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ.
പിശാച് ഒരിക്കലും മനുഷ്യരെയും കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ.
കർത്താവിൻറെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാക്കുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുന്നിൽ സമർപ്പിക്കണമേ. ദുഷ്ട ജന്തുവും പഴയ സർപ്പമായ സാത്താനെയും അവൻറെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ അവൻ ഇനി ഒരിക്കലും ജനങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ

 ആമേൻ

Select By Category

Show more