പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

                                   

പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

                                    

പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ. അങ്ങേ വെളിവിന്റെ കതിരുകൾ ആകാശത്തിന്റെ വഴിയെ അയച്ചരുളണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ നൽകുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളി വരണമേ. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമുള്ള വിരുന്നേ, മധുരമുള്ള തണുപ്പേ, അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പേ, കരച്ചിലിൽ സൈ്വര്യമേ എഴുന്നള്ളി വരണമേ. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്റെ ഉള്ളുകളെ അങ്ങു നിറയ്ക്കണമേ. അങ്ങേ വെളിവു കൂടാതെ മനുഷ്യരിൽ ദോഷമല്ലാതെ ഒന്നുമില്ല. അറപ്പുള്ളതു കഴുകണമേ, വാടിപ്പോയതു നനയ്ക്കണമേ, മുറിവേറ്റിരിക്കുന്നതു സുഖപ്പെടുത്തണമേ, രോഗപ്പെട്ടതു പൊറുപ്പിക്കണമേ, കടുപ്പമുള്ളതു മയപ്പെടുത്തണമേ, ആറിപ്പോയതു ചൂടുപിടിപ്പിക്കണമേ, വഴി തെറ്റിപ്പോയതു നേരെയാക്കണമേ. അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്കു അങ്ങേ ഏഴു വിശുദ്ധദാനങ്ങൾ നൽകണമേ. ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്നു ഞങ്ങൾക്ക് കല്പിച്ചരുളണമേ.


ആമ്മേൻ.


Select By Category

Show more