സെപ്തംബർ 21 - വിശുദ്ധ മത്തായി ശ്ലീഹ -അനുദിന വിശുദ്ധർ




St Mathew - September 21






വിശുദ്ധ മത്തായിയെ വിശുദ്ധ മർക്കോസ് വിളിക്കുന്നത് അൽഫേയുടെ മകനായ ലേവി എന്നാണ്. ഗലീലിയയിലാണ് അദ്ദേഹം ജനിച്ചത്.  ചുങ്കം പിരിക്കലായിരുന്നു തൊഴിൽ, ചുങ്കക്കാരോട് സ്വാഭാവികമായി യഹൂദർക്ക് വെറുപ്പായിരുന്നു. അവരുടെ സമ്പത്ത കവര്ച്ച നിധിയായിട്ടാണ് യഹൂദർ കരുതിയിരുന്നത്. ചുങ്കക്കാരെല്ലാം വിജാതീയരായിരുന്നുവെന്നുള്ള തെർത്തുല്യന്റെ അഭിപ്രായം തെറ്റാണ്. മത്തായി ശ്ലീഹാ യഹൂദനായിരുന്നു. ഗനേസറത്ത് തടാകത്തിൽ കൂടെയും തിബേരിയോസ് സമുദ്രത്തിൽക്കൂടെയും വരുന്ന സാധനങ്ങളുടെയും ജല യാത്രക്കാരുടെയും നികുതി ലേവി സ്വീകരിച്ചിരുന്നു.


ഈശോ ഒരു തളർവാതരോഗിയെ സുഖപ്പെടുത്തിയശേഷം ഗാന സറത്ത് തടാകത്തിന്റെ തീരത്തുകൂടെ നടക്കുമ്പോഴാണ്. ചുങ്കക്കാരൻ ലേവിയെ അപ്പോസ്തലനായി വിളിച്ചത്. ലേവി ധനികനും വിവേകിയു മായിരുന്നു. സമ്പത്തിനു പകരം ദാരിദ്ര്യത്തെ വേൾക്കണമോ എന്ന ചോദ്യം അദ്ദേഹത്തിന്റെ ഹൃദയത്തിൽ പൊന്തിവന്നിട്ടുണ്ടായിരിക്കണം. ബാഹ്യമായി വിളിച്ചവൻ ആന്തരികമായ കൃപാവരംകൊണ്ട് മനസ്സിനെ ഇളക്കി. പ്രഥമാഹ്വാനത്തിൽത്തന്നെ ലേവി മനസ്സുതിരിഞ്ഞു. ആഹ്ലാദം രിതനായി ചുങ്കക്കാരെയെല്ലാം വിളിച്ച് ക്രിസ്തുവിനും അപ്പോസ്തല ന്മാർക്കും ഒരു വിരുന്നുകൊടുത്തു. ഫരിസേയർക്ക് അത് ഉതപ്പായെങ്കിലും ഈശോ വിരുന്ന് സ്വീകരിച്ചു. തോണിയും വലയും ഉപേക്ഷിച്ച് അപ്പോ സ്തലന്മാരായിത്തീർന്നവർ പിന്നീടും മീൻപിടിക്കാൻ പോയിട്ടുണ്ട്. എന്നാൽ ലേവി പിന്നീട് ചുങ്കം പിരിക്കാൻ പോയിട്ടില്ല. ലേവി എന്ന പേരു മാറ്റി യഹോവയുടെ ദാനമെന്നർത്ഥമുള്ള മത്തായി എന്ന നാമം യേശു നല്കിയതായിരിക്കാം.


മത്തായിയുടെ സുവിശേഷം എന്ന പേരിൽ ഇന്നു നമുക്കു ലഭിച്ചി രിക്കുന്ന സുവിശേഷത്തിന്റെ മൂലരൂപം ഒന്നാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ എ.ഡി. 75-നും 90-നും ഇടയ്ക്ക് രചിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു. എന്നാൽ, ഇതിനു മുമ്പുതന്നെ അരമായഭാഷയിൽ ക്രിസ്തുവിന്റെ വചനങ്ങളുടെ ഒരു ശേഖരമോ സുവിശേഷം തന്നെയാ മത്തായിയുടേതായി ഉണ്ടായിരുന്നുവെന്നും പാരമ്പര്യമുണ്ട്. ഇതു വാസ്ത വമായിരിക്കുവാൻ സാധ്യതയുണ്ടെങ്കിലും, പ്രസ്തുത സുവിശേഷ ത്തിന്റെ കൈയെഴുത്തുപ്രതിയൊന്നും കണ്ടുകിട്ടിയിട്ടില്ല. വരാനിരിക്കു അവൻ അങ്ങുതന്നെയോ, അതോ വേറൊരാളെ കാത്തിരിക്കണ എന്ന സ്നാപകയോഹന്നാന്റെ ചോദ്യത്തിനുള്ള ഉത്തരംപോലെ തോന്നും


ചിറകുള്ള ഒരു മനുഷ്യൻ, ചിറകുള്ള ഒരു സിംഹം, ഒരു കാളി, ഒരു മത്തായിയുടെ സുവിശേഷം, കഴുകൻ എന്നിങ്ങനെ നാലു ജീവികൾ ചേർന്ന് ദൈവത്തിന്റെ സിംഹാസനം സംവഹിക്കുന്നതായുള്ള ഒരു ദർശനം എസെക്കിയേൽ പ്രവാച കർ വിവരിച്ചിട്ടുണ്ട് (1:10). അവ നാല് സുവിശേഷകരുടെ പ്രതീകങ്ങ ളായി കരുതപ്പെടുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ പ്രതീകം മനു ഷ്യനാണ്. സുവിശേഷകനായ മത്തായി പലസ്തീനായിലും എത്യോ ക്യായിലും പാർത്ഥ്യായിലും പേഴ്സ്യയിലും സുവിശേഷം പ്രസംഗിക്കു കയും അവസാനം രക്തസാക്ഷിയായി മരിക്കുകയും ചെയ്തു


വിചിന്തനം: “കർത്താവിന്റെ ഒറ്റവാക്കിന് വിശുദ്ധ മത്തായി ശ്ലീഹാ ലോക ഭാരങ്ങൾ താഴെവച്ച് ക്രിസ്തുവിന്റെ ലഘുവും മധുരവുമായ നുകം തോളി ലെടുത്തു' എന്നാണ് വിശുദ്ധ ബിജെറ്റ് പറയുന്നത്. കർത്താവിന്റെ സക നിവേശങ്ങളും ഉടനടി അനുസരിക്കുകയായിരിക്കട്ടെ നമ്മുടെ ജീവിതാദർശം 


മറ്റു വിശുദ്ധർ


1. അലെക്സാണ്ടർ മെ. ര. (2-ാം ശതാബ്ദം) റോമായ്ക്ക് സമീപം ക്ലാവു ഡിവേ ജിൽ വച്ചു വധിക്കപ്പെട്ടു

2, എവുസേബിയൂസ് ര. ഫിനിഷ്യാ

3, ജെറുൾഫ് 0 + 146 ഒരു ഫ്ളെമിഷ് യുവാ


Select By Category

Show more