നാം എന്തുകൊണ്ട് ദൈവത്തെ അന്വേഷിക്കുന്നു?

നാം എന്തുകൊണ്ട് ദൈവത്തെ അന്വേഷിക്കുന്നു?




ദൈവത്തെ അന്വേഷിക്കാനും അവിടത്തെ കണ്ടെത്താനുമുള്ള ഒരാഗ്രഹം ദൈവം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ ആഗസ്തീനോസ് പറയുന്നു: “അങ്ങ് അങ്ങേക്കുവേണ്ടി ഞങ്ങളെ സൃഷ്ടിച്ചു. അങ്ങിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം ദൈവത്തിനായുള്ള ഈ ആഗ്രഹത്തെ നാം വിളിക്കുന്നത് മതം. 


മനുഷ്യൻ ദൈവത്തെ അന്വേഷിക്കുക സ്വാഭാവികമാണ്. സത്യത്തിനും സന്തോഷത്തിനു വേണ്ടിയുള്ള നമ്മുടെ സർവന്വേഷണവും
ആത്യന്തികമായി നമ്മെ പൂർണമായി താങ്ങിനിറുത്തുന്ന, നമ്മെ പൂർണമായി തൃപ്തിപ്പെടുത്തുന്ന, തന്റെ സേവനത്തിൽ നമ്മെ പൂർണമായി ഏർപ്പെടുത്തുന്ന ഒരുവനെ അന്വേഷിക്കലാകണം. ഒരു മനുഷ്യൻ ദൈവത്തെ കണ്ടെത്തുന്നതുവരെ പൂർണ തനിമ യുള്ളവനാകുന്നില്ല. “സത്യം തേടുന്നവരെല്ലാം ദൈവത്തെ തേടുന്നു; അത് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും” (വിശുദ്ധ ഏഡിത്ത് സ്റ്റൈലൻ).

Select By Category

Show more