അളവില്ലാത്ത സകലനന്മസ്വരൂപി ആയിരിക്കുന്ന സർവ്വേശ്വരാ കർത്താവേ എളിയവരും നന്ദിയറ്റ പാപികളും ആയിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടെ കൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവ മാതാവിൻറെ സ്തുതിക്കായി ജപമാല അർപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ഈ അർപ്പണം പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ ഞങ്ങളെ സഹായിക്കണമേ
1 സ്വർഗ്ഗ.
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ ഞങ്ങളിൽ ദൈവവിശ്വാസം എന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1 നന്മ.
പുത്രനായ ദൈവത്തിൻറെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ ഞങ്ങളിൽ ദൈവശരണം എന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1 നന്മ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ ഞങ്ങളിൽ ദൈവഭക്തി എന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
ജപമാല രഹസ്യങ്ങൾ
സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ
(തിങ്കൾ,ശനി ദിവസങ്ങളിൽ)ഒന്നാം രഹസ്യം
പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചുകൊള്ളുന്നു1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
രണ്ടാം രഹസ്യം
പരിശുദ്ധ ദൈവമാതാവ് എലീശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്നു കണ്ടു മൂന്ന് മാസം വരെ അവൾക്ക് ശുശ്രൂഷ ചെയ്തു എന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മൂന്നാം രഹസ്യം
പരിശുദ്ധ ദൈവമാതാവ് ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലമായപ്പോൾബത്ലഹേം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുത്തിൽ കിടത്തി എന്നു ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
നാലാം രഹസ്യം
പരിശുദ്ധ ദൈവമാതാവ് തന്നെ ശുദ്ധീകരണത്തിൻറെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടു ചെന്നു ദൈവത്തിന് കാഴ്ചവെച്ച ശിമയോൻ എന്ന മഹാത്മാവിനെ കരങ്ങളിൽ ഏൽപ്പിച്ചു എന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
അഞ്ചാം രഹസ്യം
പരിശുദ്ധ ദൈവമാതാവ് തൻറെ ദൈവകുമാരന് 12 വയസ്സ് ആയിരിക്കെ മൂന്ന് ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദേവാലയത്തിൽവച്ച് വേദശാസ്ത്രകളുമായി തർക്കിച്ചിരിക്കയിൽ അവിടത്തെ കണ്ടെത്തിയെന്നു ധ്യാനിക്കുക1 സ്വർഗ്ഗ.10 നന്മ. 1 ത്രിത്വ.
ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ
(ചൊവ്വ വെള്ളി വെള്ളി ദിവസങ്ങളിൽ)ഒന്നാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ രക്തം വിയർത്തു എന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
രണ്ടാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്റെ വീട്ടിൽ വച്ച് ചമ്മട്ടികളാൽ അടിക്കപ്പെട്ടു എന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മൂന്നാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ യൂദന്മാർ മുൾമുടി ധരിപ്പിച്ചു എന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
നാലാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അധികം അപമാനവും വ്യാഗുലവും ഉണ്ടാകുവാൻ വേണ്ടി അവിടുത്തെ തിരുതോളിൻമേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടുവെന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
അഞ്ചാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താമലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധ ദൈവമാതാവിന്റെ മുൻപാകെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ട് കുരിശിന്മേൽ തറയ്ക്കപ്പെട്ടു ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(ബുധൻ ഞായർ ദിവസങ്ങളിൽ)ഒന്നാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പീഡകൾ സഹിച്ച് മരിച്ചതിന്റ മൂന്നാംനാൾ ജയസന്തോഷങ്ങളുടെ ഉയർത്തെഴുന്നേറ്റു എന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
രണ്ടാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ ഉയർത്തെഴുന്നേറ്റ ശേഷം നാല്പതാം നാൾ അത്ഭുതകരമായ മഹിമയോടെ ജയത്തോടെ കൂടെ ദൈവമാതാവും ശിഷ്യരും കണ്ടുകൊണ്ടു നിൽക്കുമ്പോൾ സ്വർഗ്ഗാരോഹണം ചെയ്തുവെന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മൂന്നാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നേൽക്കുമ്പോൾ സെഹിയോൻ ഊട്ട് ശാലയിൽ ധ്യാനിച്ചിരുന്ന കന്യാകാ മാതാവിൻറെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചുവെന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
നാലാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ ഉയർത്തെഴുനേറ്റ് കുറെക്കാലം കഴിഞ്ഞപ്പോൾ കന്യകാ മാതാവ് ഈ ലോകത്തിൽ നിന്ന് മലാഖമാരാൽ സ്വർഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടുവെന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
അഞ്ചാം രഹസ്യം
പരിശുദ്ധ ദൈവമാതാവ് പരലോകത്തിൽ കയറിയ ഉടനെ തന്റെ ദിവ്യകുമാരനാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടുവെന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
പ്രകാശത്തിൻറെ രഹസ്യങ്ങൾ
(വ്യാഴാഴ്ച ദിവസം)ഒന്നാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തന്റെ പരസ്യ ജീവിതത്തിൻറെ ആരംഭത്തിൽ ജോർദാൻ നദിയിൽ വച്ച് യോഹന്നാനിൽ നിന്നും മാമോദീസ സ്വീകരിച്ചു എന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
രണ്ടാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ കാനായിലെ കല്യാണ വിരുന്നിൽ വച്ച് വെള്ളം വീഞ്ഞാക്കി തന്റെ അത്ഭുത പ്രവർത്തികളുടെ ആരംഭം കുറിക്കുകയും അവിടെ കൂടിയിരുന്നവരെ വിശ്വാസത്തിലേക്ക് ആനയിക്കുകയും ചെയ്തുവെന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
മൂന്നാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തൻറെ പരസ്യജീവിതകാലത്ത് പാപങ്ങൾ ക്ഷമിക്കുകയും ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെപ്പറ്റി ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
നാലാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ താബോർ മലയിൽ വച്ചു രൂപാന്തരപ്പെടുകയും അവിടെ ദൈവികമായ മഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവെന്ന് ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
അഞ്ചാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തൻറെ പരസ്യത്തിന്റെ അന്ത്യത്തിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് മനുഷ്യ മക്കളോടുള്ള സ്നേഹം പ്രകടമാക്കിയതിനെപ്പറ്റി ധ്യാനിക്കുക1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
ജപമാല സമർപ്പണം
മുഖ്യദൂതനായ വിശുദ്ധ മിഖായേലേ ദൈവദൂതന്മാർ ആയിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ വിശുദ്ധ റഫായേലേ ശ്ലീഹൻമാരായിരിക്കുന്ന വിശുദ്ധ പത്രോസേ വിശുദ്ധ പൗലോസേ വിശുദ്ധ യോഹന്നാനേ ഞങ്ങളുടെ പിതാവായ മാർ തോമായേ ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായി ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ചവെക്കാൻ നിങ്ങളോട് ഞാങ്ങൾ പ്രാർത്ഥിക്കുന്നു.ദൈവ മാതാവിൻറെ ലുത്തിനിയ
കർത്താവേ അനുഗ്രഹിക്കണമേ,കർത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ,
മിശിഹായേ അനുഗ്രഹിക്കണമേ
കർത്താവേ അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ,
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ രക്ഷകനായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഏക സ്വരൂപം ആയിരിക്കുന്ന പരിശുദ്ധത്ത്വമേ,
ഏക സ്വരൂപം ആയിരിക്കുന്ന പരിശുദ്ധത്ത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധ മറിയമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ദൈവകുമാരന്റ പുണ്യജനനി,
പരിശുദ്ധ മറിയമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ദൈവകുമാരന്റ പുണ്യജനനി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
കന്യകകൾക്ക് മകുടം ആയിരിക്കും നിർമ്മല കന്യകേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
മിശിഹായുടെ മാതാവേ,
മിശിഹായുടെ മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ദൈവപ്രസാദവരത്തിൻറെ മാതാവേ,
ദൈവപ്രസാദവരത്തിൻറെ മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
അത്യന്ത വിരക്തിയുള്ള മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
കമങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ,
കമങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
കന്യാവ്രതത്തിന് അന്തരം വരാത്ത മാതാവേ,
കന്യാവ്രതത്തിന് അന്തരം വരാത്ത മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
സ്നേഹഗുണളുടെ മാതാവേ,
സ്നേഹഗുണളുടെ മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
അത്ഭുതത്തിന് വിശയമായിരിക്കുന്ന മാതാവേ,
അത്ഭുതത്തിന് വിശയമായിരിക്കുന്ന മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
സദുപദേശത്തിന് മാതാവേ,
സദുപദേശത്തിന് മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
സൃഷ്ടാവിന്റെ മാതാവേ,
സൃഷ്ടാവിന്റെ മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
രക്ഷിതാവിന്റെ മാതാവേ,
രക്ഷിതാവിന്റെ മാതാവേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വിവേകൈശ്വര്യമുള്ള കന്യകേ,
വിവേകൈശ്വര്യമുള്ള കന്യകേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
പ്രകാശപൂർണമായ സ്തുതിക്കു
പ്രകാശപൂർണമായ സ്തുതിക്കു
യോഗ്യയായിരിക്കുന്ന കന്യകേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വല്ലഭമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
കനിവുള്ള കന്യകേ,
കനിവുള്ള കന്യകേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വിശ്വാസവതിയിരിക്കുന്ന കന്യകേ,
വിശ്വാസവതിയിരിക്കുന്ന കന്യകേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
നീതിയുടെ ദർപ്പണമേ,
നീതിയുടെ ദർപ്പണമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ബോധജ്ഞാനത്തിൻറെ സിംഹാസനമേ,
ബോധജ്ഞാനത്തിൻറെ സിംഹാസനമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ആത്മജ്ഞാനപൂരിത പാത്രമേ,
ആത്മജ്ഞാനപൂരിത പാത്രമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ബഹുമാനത്തിൻറെ പാത്രമേ,
ബഹുമാനത്തിൻറെ പാത്രമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർകുസുമമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർകുസുമമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ദാവീദിന്റെ കോട്ടയേ,
ദാവീദിന്റെ കോട്ടയേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
നിർമ്മലദന്തം കോട്ടയേ,
നിർമ്മലദന്തം കോട്ടയേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
സ്വർണ്ണാലയമേ,
സ്വർണ്ണാലയമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വാഗ്ദാനത്തിൻറെ പേടകമേ,
വാഗ്ദാനത്തിൻറെ പേടകമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ആകാശമോക്ഷത്തിൻറെ വാതിലിലേ,
ആകാശമോക്ഷത്തിൻറെ വാതിലിലേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ഉഷ കാലത്തിന്റെ നക്ഷത്രമേ,
ഉഷ കാലത്തിന്റെ നക്ഷത്രമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
രോഗികളുടെ സാന്ത്വനമേ,
രോഗികളുടെ സാന്ത്വനമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
പാപികളുടെ സങ്കേതമേ,
പാപികളുടെ സങ്കേതമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വ്യാകുലൻമാരുടെ ആശ്വാസമേ,
വ്യാകുലൻമാരുടെ ആശ്വാസമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ക്രിസ്ത്യാനികളുടെ സഹായമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
മാലാഖമാരുടെ രാജ്ഞി,
മാലാഖമാരുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ബാവാൻടെ രാജ്ഞി,
ബാവാൻടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ദീർഘദർശികളുടെ രാജ്ഞി,
ദീർഘദർശികളുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ശ്ലീഹന്മാരുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വേദസാക്ഷികളുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വന്ദകൻമാരുടെ രാജ്ഞി,
വന്ദകൻമാരുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
കന്യകകളുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
സകല പുണ്യവാന്മാരുടെയും രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
അമലോത്ഭവയായിരിക്കുന്ന രാജ്ഞി,
അമലോത്ഭവയായിരിക്കുന്ന രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
സ്വർഗ്ഗാരോപിതയായ രാജ്ഞി,
സ്വർഗ്ഗാരോപിതയായ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
പരിശുദ്ധാത്മ ജപമാലയുടെ രാജ്ഞി,
പരിശുദ്ധാത്മ ജപമാലയുടെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
സമാധാനത്തിന്റെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞീ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞീ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ
ഭൂലോകപാപങ്ങളെ നീക്കുന്ന........
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ഭൂലോകപാപങ്ങളെ നീക്കുന്ന........
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ
സർവ്വേശ്വരൻറ്റെ പുണ്യസമ്പൂർണ്ണയായ മാതാവേ! ഇതാ ഞങ്ങൾ അഭയം തേടുന്നു.
ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ യാചനകൾ അങ്ങ് നിരസിക്കല്ലേ. ഭാഗ്യവതിയും ആശീർവാദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ
ആമേൻ
മു: ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,
സ: സർവ്വേശ്വരൻ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
പ്രാർത്ഥിക്കാം
കർത്താവേ പൂർണ്ണ ഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽനിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷയോടൊപ്പം ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് കല്പിച്ചു തന്നരുളേണമേ.ആമേൻ
പരിശുദ്ധ രാജ്ഞി
പരിശുദ്ധ രാജ്ഞി കരുണയുള്ള മാതാവേ സ്വസ്തി ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹവ്വയുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു കണ്ണുനീരിന്റെ ഈ താഴ്‌വരയിൽ നിന്ന് വിങ്ങി കരഞ്ഞ് അങ്ങേപ്പക്കൽ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മധ്യസ്ഥേ അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിൻറെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചുതരണമേ കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ,ആമേൻ
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ നിന്റെ സങ്കേത്തിൽ ഓടിവന്ന് നിൻറെ സഹായം തേടി നിന്റെ മാധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ ദയയുള്ള മാതാവേ, ഈ വിശ്വാസത്താൽ ധൈര്യപ്പെട്ട് നിന്റെ തൃപ്പാദത്തിങ്കൽ ഞാനണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിൻറെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ! എൻറെ എൻറെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേആമേൻ
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന