ഈശോ, സർവ്വലോകത്തിനും ജീവന്റെ ഉറവിടവും കരുണയുടെ കടലും തുറന്നു തന്നുകൊണ്ടാണ് അങ്ങ് മരണം പ്രാപിച്ചത്. ജീവന്റെ സംഭരണിയും അളവില്ലാത്ത കാരുണ്യത്തിന്റെ ഉറവിടവുമായ ഈശോ സർവ്വലോകത്തേയും അങ്ങ് ആവരണം ചെയ്യണമേ.അങ്ങയുടെ അനുഗ്രഹങ്ങൾ പൂർണ്ണമായും ചൊരിയണമെ.
ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആമ്മേൻ
