സർപ്പത്തിന്റെ തല തകർത്തവളും നന്മ നിറഞ്ഞവളുമായ കന്യകാമ മറിയം ഉത്ഭവപാപരഹിതയാണെന്നുള്ള വിശ്വാസസത്യം സാവധാനത്തി ലാണ് തിരുസ്സഭയ്ക്ക് തെളിവായത്. ഉത്ഭവപാപത്തിന്റെ സാർവത്രികതയെ ഊന്നിപ്പറഞ്ഞിരുന്നവർക്ക് അമലോത്ഭവത്തെപ്പറ്റി ചിന്തിക്കാൻ കഴി ഞ്ഞിരുന്നില്ല. ശക്തിയായ ഒരു യുക്തി ഫ്രാൻസിസ്കൻ ദൈവശാസ്ത്രജ്ഞനായ ഡൺകോട്ട്സ് അവതരിപ്പിച്ചു. ദൈവത്തിന് ആരെയും ഉത്ഭവ പാപത്തിൽനിന്ന് ഒഴിവാക്കാവുന്നതാണ്. കന്യകാമറിയത്തെ പ്രസ്തുത നിയമത്തിൽ നിന്ന് ഒഴിവാക്കുക ഉചിതമായിരുന്നു. അതിനാൽ ഉചിതമായവ ചെയ്യുന്ന ദൈവം മറിയത്തെ അമലോത്ഭവയായി സൃഷ്ടിച്ചു.
ഒരു പ്രൊട്ടസ്റ്റന്റ് കവിയായ വേഡ്സ്വർത്ത് “പാപപങ്കിലമായ മനുഷ്യപ്രകൃതിയുടെ ഏക സ്തുതിപാത്രമേ” എന്ന് മറിയത്തെ സംബോധന ചെയ്തിരിക്കുന്നു. 1854 ഡിസംബർ 8-ാം തീയതിയിലെ അവർണ്ണനീയ ദൈവം (Ineffabilis Deus) എന്ന തിരുവെഴുത്തുവഴി ഒൻപതാം പീയൂസ് അമലോത്ഭവസത്യം നിർവചിച്ചു: “അഖണ്ഡവും ത്രിത്വത്തിന്റെ സ്തുതിക്കും ദൈവമാതാവിന്റെ മഹത്ത്വത്തിനും അലങ്കാരത്തിനും വിശ്വാസത്തിന്റെ കത്തോലിക്കാസഭയുടെ പ്രചാരത്തിനുമായി, കർത്താവീശോമിശിഹായുടെയും പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും അധികാരത്തോടുകൂടെ നാം സ്പഷ്ടമായി പ്രഖ്യാപിക്കുന്നു: എത്രയും ഭാഗ്യപ്പെട്ട ഉത്ഭവത്തിന്റെ പ്രഥമനിമി മനുഷ്യവംശത്തിന്റെ രക്ഷകനായ ഈശോമിശിഹായുടെ യോഗ്യതകളെപ്രതി സർവശക്തനായ നല്കിയ പ്രത്യേകവര ആനുകൂല്യത്താലും ഉത്ഭവപാപത്തിന്റെ സകല മാലിന്യത്തിൽനിന്നും സംരക്ഷിക്കപ്പെട്ടുവെന്നുള്ളത് വെളിപ്പെടുത്തിയതും വിശ്വസിക്കേണ്ടതുമാണ്.