ആഗസ്റ്റ് 21 - വിശുദ്ധ പത്താം പീയൂസ് പാപ്പ (1835-1914)


വിശുദ്ധ പത്താം പീയൂസ്




ഇറ്റലിയിലെ വീസൊ രൂപതയിൽപ്പെട്ട റീസ് എന്ന ഗ്രാമത്തിൽ ജെവാ ന്നി ബത്തിസ്ത സാർത്തോയുടെയും മർഗരീത്ത സാൻസണിന്റെയും പത്തുമക്കളിൽ രണ്ടാമത്തെ ആളാണ് ജോസഫ് സാർത്തോ. പഠനകാ ലത്തു ദാരിദ്ര്യം നിമിത്തം ചെരിപ്പില്ലാതെയാണ് കാസ്റ്റെൽ ഫ്രാങ്കോയിലെ സ്കൂളിലേക്ക് നടന്നുപോയിരുന്നത്. പഠനസാമർത്ഥ്യംകൊണ്ട് പാദുവാ സെമിനാരിയിൽ പഠിക്കാൻ ഒരു സ്കോളർഷിപ്പുകിട്ടി. സ്വഭാവഗുണവും നല്ല ഓർമശക്തിയും ഉള്ള ജോസഫ് സാർത്തോ നല്ല ഭാവിയുള്ള വിദ്യാർ ത്ഥിയാണെന്നു സെമിനാരി അധികൃതർ അഭിപ്രായപ്പെട്ടു. 1858 സെപ്റ്റം ബർ 18-ാം തീയതി ജോസഫ് വൈദികനായി. ടെബോളോ, സത്താനോ എന്നീ ഇടവകകളിൽ എല്ലാവർക്കും സ്വീകാര്യനായിരുന്നു. പ്രസംഗ ങ്ങൾക്ക് നല്ല ഓജസ്സും ദൈവാലയശുശ്രൂഷകൾക്ക് കൃത്യനിഷ്ഠയും ദീർഘനേരം കുമ്പസാരക്കൂട്ടിൽ ഇരിക്കാനുള്ള സന്നദ്ധതയും അദ്ദേ ഹത്തെ ഏവരുടെയും കണ്ണിലുണ്ണിയാക്കി. 1884 നവംബർ 16-ാം തീയതി മാന്തുവ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. മെത്രാഭിഷേകം കഴിഞ്ഞ് അമ്മയെ സന്ദർശിച്ചപ്പോൾ തന്റെ മോതിരം അമ്മയെ കാണിച്ചുകൊടുത്തു.

അമ്മ തന്റെ വിവാഹമോതിരം കാണിച്ചുകൊണ്ടു പറഞ്ഞു: “ഞാൻ ധരിച്ചില്ലായിരുന്നെങ്കിൽ നിനക്ക് അതു ലഭിക്കയില്ലായിരുന്നു.

1893-ൽ ബിഷപ്പ് ജോസഫ് കർദ്ദിനാളായി ഉയർത്തപ്പെടുകയും ത വർഷംതന്നെ വെനീസ്സിലെ പേടിയാർക്കായി നിയമിക്കപ്പെടുകയും ചെയ്തു. ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ മരണശേഷം പേപ്പൽ തിരഞ്ഞെടുപ്പിനു പോയതു മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് വാങ്ങിച്ചായിരുന്നെങ്കിലും ദരിദ്രനും വിനീതനുമായ കാർഡിനൽ സാർക്കോ 1903 സ്റ്റ് 4-ാം തീയതി മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. 9-ാം തീയതി ആയിരുന്നു പത്താം പീയൂസിന്റെ കിരീടധാരണം. 'സമസ്തവും ക്രിസ്തുവിൽ നവീകരിക്കുക' എന്നതായിരുന്നു  അദ്ദേഹത്തിന്റെ മുദ്രാവാക്യം.


കുർബാനപ്പുസ്തകം, കാനോന നമസ്കാരം, ആരാധനാ ഗാനം എന്നിവ പരിഷ്കരിച്ചു. കാനൻ നിയമസമാഹാരമുണ്ടാക്കാൻ നടപടികളെടുത്തു. 1907-ൽ "കർത്താവിന്റെ അജഗണത്തെ പോറ്റുക (Pascendi inici Gregis) എന്ന ചാക്രികലേഖനത്തിലൂടെ അതിസ്വാഭാവികത നിഷേധിക്കുന്ന ആധുനികതയുടെ വാദങ്ങളെ അദ്ദേഹം തിരുത്തി. കാത്തോലിക്കാ സാമൂഹിക പ്രവർത്തനത്തിന് പ്രോത്സാഹനം നല്കി. അനുദിന ദിവ്യകാരുണ്യസ്വീകരണം അദ്ദേഹം അല്മായർക്കും അനുവദിച്ചു . തിരിച്ചറിവുവന്ന കുട്ടികൾക്കുകൂടി ദിവ്യകാരുണ്യം സ്വീകരിക്കാൻ അദ്ദേഹം അനുവാദം നല്കി. അതിനാൽ "വിശുദ്ധ കുർബാനയുടെ പാപ്പാ' എന്ന് പത്താം പീയൂസിനെ വിളിക്കാറുണ്ട്. പാപ്പാ ആയിട്ടും ദാരിദ്ര്യാരൂപിക്കു വ്യത്യാസം വന്നില്ല. വത്തിക്കാനിലെ വിലപിടിച്ച കാർപ്പെറ്റുകളൊക്കെ മാറ്റിവച്ചു. “ഞാൻ ദരിദ്രനായി ജനിച്ചു; ദരിദ്രനായി ജീവിച്ചു, ദരിദ്രനായി മരിക്കും” എന്നാണ് അദ്ദേഹം പറത്തത്. ക്നാനായ കത്തോലിക്കർക്കുമാത്രമായി കോട്ടയം സീറോമലബാർ രൂപത സ്ഥാപിച്ചത് പത്താം പാപ്പയാണ്. 1914 ആഗസ്റ്റ് 2-ാം തീയതി ലോകമാസകലമുള്ള കത്തോലിക്കർക്കു പാപ്പ ഇപ്രകാരമെഴുതി: “ഒരു ഭീകരയുദ്ധത്തിന്റെ കൊടുങ്കാറ്റ് ഏതാണ്ട് യൂറോപ്പ് മുഴുവനെയും കീറിമുറിച്ചിരിക്കുന്നു. സങ്കടവും കണ്ണുനീരും  ം കൂടാതെ അതിന്റെ നാശനഷ്ടങ്ങൾ വിഭാവനം ചെയ്യാൻ കഴിയുന്നില്ല . നമ്മുടെ ഹൃദയത്തിന് എത്രയും പ്രിയപ്പെട്ട അനേകരുടെ ജീവനെയും ആത്മരക്ഷയെയും പറ്റിയുള്ള ഉത്ക്കണ്ഠ നമ്മുടെ ഹൃദയത്തെ ആകുലമാക്കിയിരിക്കുന്നു. ദിവ്യകാരുണ്യത്തിന്റെ തിരുമുമ്പിൽ അഭയം തേടാൻ എല്ലാ കത്തോലിക്കരോടും ഞാൻ അഭ്യർത്ഥിക്കുന്നു. യുദ്ധത്തിന്റെ ഭീകരത വർദ്ധിച്ചപ്പോൾ “പോർക്കളത്തിൽ മരിക്കു ർക്കുവേണ്ടി ഞാൻ മരിക്കുന്നു. ഈ യുദ്ധം എന്റെ മരണമാണ് എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. 1914 ആഗസ്റ്റ്  20-ം തീയതി ഹൃദഘാതത്തെത്തുടർന്ന് ദിവംഗതനായി. അദ്ദേഹത്തിന്റെ കല്ലറയിൽ ഇങ്ങനെ ആലേഖനം ചെയ്തിട്ടുണ്ട് : “ദരിദ്രനും അതേസമയം സമ്പന്നനും വിനീത ഹൃദയനും ശാന്തശീലനും കത്തോലിക്കാതാത്പര്യങ്ങളുടെ ധീരസംരക്ഷകനും, എല്ലാം ക്രിസ്തുവിലേക്ക് പിന്തിരിക്കുന്നതിനു ബദ്ധശ്രദ്ധനുമായ പത്താം പീയൂസ്"


വിചിന്തനം: സമാധാനപാലകർ അനുഗൃഹീതരാകുന്നു; എന്തെന്നാൽ അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും.


ഇതര വിശുദ്ധർ:


1. ബാസ്സാ, തെയോഗണിയൂസ്, അഗാപിയൂസ്, ഫിങ്ലിസ് രര + 304 എന യിൽ ഒരു വിജാതീയ പുരോഹിതന്റെ ഭാര്യയാണ് ബാസ്സാ. മൂന്നുപേർ അവരുടെ മക്കളാണ്.


2. അനസ്താസിയൂസ്, കോർണിക്കുലാരിയൂസ് + 274 പലസ്തീനായിലെ ഉദ്യോഗസ്ഥൻ.


3. ബെനോസൂസും മാക്സിമിയനും ര. ര. അന്തിയോക്കിലെ രണ്ട് ഉദ്യോഗസ്ഥ ന്മാർ.


4. ലാരിയൂസ്, സിസെല്ലൂസ്, കമെരിനൂസ് ര. ര. + 303 സർദീനിയാ 

5. സിറിയാക്കാ (ഡോമിനിക്കാൻ ര. + 249 സമ്പന്നയായ ഒരു റോമൻ വിധവ.)




Select By Category

Show more