സാത്താനെയും ദുഷ്ടാരൂപികളെയും ബഹിഷ്കരിക്കാനുള്ള പ്രാർത്ഥന



Boycott Satan


(പൈശാചിക ശക്തിയെ ചോർത്തിക്കളഞ്ഞ് മനുഷ്യന് ഉപദ്രവം ചെയ്യുന്നതിൽ നിന്നും അവനെ തടയുന്ന ഒരു ബഹിഷ്കരണ പ്രാർത്ഥനയാണ് ഇത്. ഭാഗ്യസ്മരണാർഹനായ ലെയോ XII മാർ പാപ്പാ, ഈ പ്രാർത്ഥന പതിവായി ഉപയോഗിക്കുവാൻ വിശ്വാസികളോട്, പ്രത്യേകിച്ച് വൈദികരോട് ആവശ്യപ്പെട്ടിരുന്നു. പൈശാചിക പ്രവർത്തനം സംശയിക്കത്തക്ക സാഹചര്യങ്ങളിൽ കീഴടക്കാൻ അസാദ്ധ്യമെന്ന് തോന്നുന്ന പ്രലോഭനങ്ങൾ, വിട്ടു മാറാത്ത ദുശ്ശീലങ്ങൾ,നിയന്ത്രണാതീതമായി അനുഭവപ്പെടുന്ന വൈകാരിക ക്ഷോഭങ്ങൾ, വിട്ടു മാറാത്ത കലഹങ്ങൾ, മരുന്നുകൾ ഒന്നും ഫലിക്കാതെ തുടരുന്ന ചില രോഗങ്ങൾ , ക്ഷുദ്ര പ്രയോഗങ്ങൾ etc.  ഈ പ്രാർത്ഥന വിശ്വാസപൂർവ്വം ഉപയോഗിക്കുന്നവർക്ക് ആശ്വാസവും ശക്തിയും ലഭിക്കും. ഉപവസിച്ച് പ്രാർത്ഥിക്കുന്നത് ഏറ്റവും നല്ലത്. (മാർക്കോ. 9: 29). (പശ്ചാത്തപിക്കുവാൻ തയ്യാറാകാതെ ബോധ പൂർവ്വം പാപാവസ്ഥയിൽ കഴിയുന്നവർ ഈ പ്രാർ ന ഉപയോഗിക്കുന്നത് അപകടകരമാണ്)


 വി.കുരിശിന്റെ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.


ഞങ്ങളുടെ തമ്പുരാനെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ

 (a) മുഖ്യ ദൂതനായ വി. മിഖായേലിനോടുള്ള പ്രാർത്ഥന

മുഖ്യദൂതനായ വി. മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ ഏറ്റവും മഹത്വപൂർണ്ണനായ സൈന്യാധിപനേ, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായുള്ള (എഫേ.6:12) ഞങ്ങളുടെ പോരാട്ടത്തിൽ ഞങ്ങൾക്കു തുണയായിരിക്കണമേ. ദൈവം തന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ച്, വലിയ വില കൊടുത്ത് പിശാചിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച മനുഷ്യവർഗ്ഗത്തിന്റെ സഹായത്തിന് എത്തണമേ. തിരുസഭ അങ്ങയെ അവളുടെ സംരക്ഷകനായി വണങ്ങുന്നു. രക്ഷിക്കപ്പെട്ട ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുനുള്ള ഉത്തരവാദിത്വം നമ്മുടെ കർത്താവ് അങ്ങയെ ആണല്ലോ ഭരമേൽപ്പിച്ചിരിക്കുന്നത്. അതിനാൽ വി. മിഖായേലേ, സാത്താൻ ഇനിയൊരിക്കലും മനുഷ്യമക്കളെ ബന്ധനത്തിലാക്കി സഭയെ പീഡിപ്പിക്കാൻ ഇടയാകാതിരിക്കുന്നതിന് അവനെ അവിടുത്തെ തൃപ്പാദത്തിൻ കീഴിൽ ഞെരുക്കുന്നതിനായി, സമാധാനത്തിന്റെ ദൈവത്തോട് പ്രാർത്ഥിക്കണമേ. ഞങ്ങൾ ജപിക്കുന്ന ഈ പ്രാർത്ഥന അത്യുന്നത  ദൈവസന്നിധിയിൽ അങ്ങു തന്നെ സമർപ്പിക്കണം. അതുവഴി, ദൈവത്തിന്റെ കാരുണ്യം എത്രയും വേഗം ഞങ്ങളുടെമേൽ ചൊരിയുവാൻ ഇടയാകട്ടെ. സാത്താനും പിശാചുമായ ആ പുരാതന സർപ്പത്തെ പിടിച്ചടക്കിബന്ധിച്ച് അവൻ ഇനിയും ജനതകളെ വഞ്ചിക്കാതിരിക്കുവാനായി പാതാളത്തിലേക്ക് എറിയണമേ. (വെളി. 20:2)

ആമ്മേൻ


(b) ബഹിഷ്ക്കരണ പ്രാർത്ഥന


ഞങ്ങളുടെ കർത്താവും ദൈവവുമായ ഈശോ മിശിഹായുടെ നാമത്തിൽ, ദൈവമാതാവായ അമ ലോത്ഭവ കന്യാമറിയത്തിന്റെയും, മുഖ്യദൂതനായ വി. മിഖായേലിന്റെയും, ശ്ലീഹന്മാരായ വി.പത്രോസിന്റെയും വി. പൗലോസിന്റെയും മദ്ധ്യസ്ഥതയിൽ അഭയം ഗമിച്ച് (വൈദികരെങ്കിൽ, എന്റെ ശുശ്രൂഷാ പൗരോഹിത്യത്തിന്റെ പരിശുദ്ധ ശക്തിയാലും )പിശാചിന്റെ ആക്രമണങ്ങളെയും വഞ്ചനകളെയും പരാജയപ്പെടുത്തുവാൻ ഞങ്ങൾ പ്രത്യാശാപൂർവ്വം ഒരുമ്പെടുന്നു.

ദൈവം എഴുന്നുള്ളുമ്പോൾ അവിടുത്തെ ശത്രുക്കൾ ചിതറിക്കപ്പെടുന്നു. അവിടുത്തെ വേഷി പലായനം ചെയ്യുന്നു.


പുക മറഞ്ഞുപോകുന്നതുപോലെ അവർ അപ്രത്യക്ഷമാകുന്നു. തീയിൽ മെഴുക് എന്നതും പോലെ അവിടുത്തെ ശത്രുക്കൾ നശിക്കുന്നു.


(m1. 1. കർത്താവിന്റെ കുരിശുകാണുമ്പോൾ ശത ഭയപ്പെട്ടോടുന്നു.


2. യൂദാവംശത്തിന്റെ സിംഹം. ദാവീദിന്റെ സ തി; അവിടുന്ന് ശത്രുക്കളെയെല്ലാം കീഴടക്ക


കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെ വർഷിക്കണമേ.


ഞങ്ങൾക്ക് അങ്ങയിലുള്ള വലുതായ പ്രത്യാക


(തുടർന്നുവരുന്ന പ്രാർത്ഥനയിലെ കുരിശടയാള ങ്ങളിൽ കുരിശുവരയ്ക്കുക. വൈദികര ങ്കിൽ ആശിർവാദം നൽകുക)


അശുദ്ധാത്മാക്കളെ പൈശാചിക ശക്തികളെ + നാരകീയ ശത്രുക്കളെ + എല്ലാ വഞ്ചക ങ്ങളെ സാത്താന്റെ സംഘങ്ങളെ ഗണങ്ങളെ നിങ്ങൾ ആരായിരുന്നാലും ഞങ്ങളുടെ കർത്താവി ശോമിശിഹായുടെ നാമത്തിലും അവിടുത്ത അധികാരത്തിലും ഞങ്ങൾ നിങ്ങളെ ബന്ധിച്ച് ശാസിച്ച് ബഹിഷ്ക്കരിക്കുന്നു ദൈവത്തിന്റെ തിരുസഭയിൽനിന്നും ദൈവസാദൃശ്യത്തിലും യിലും സൃഷ്ടിക്കപ്പെട്ടതും ദിവ്യചെമ്മരിയാടിന്റെ അമൂല്യ രക്തത്താൽ പരിത്രാണം ചെയ്യപ്പെട്ടതു 

മായ മനുഷ്യാത്മാക്കളിൽ നിന്നും ബഹിഷ്കൃതനായി നീ പാലായനം ചെയ്യുക + ഏറ്റവും സൂത്രശാലിയായ നാരകീയ സർപ്പമേ, ഇനിയൊരിക്കലും മാനവകുലത്തെ വഞ്ചിക്കുവാനും, സഭയെ പീഢിപ്പിക്കുവാനും, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ മർദ്ദിക്കുവാനും, അവരെ ഗോതമ്പുപോലെ കൊഴി ക്കുവാനും നീ വ്യാമോഹിക്കേണ്ട + നിന്റെ അതിരറ്റ അഹന്തയിൽ ആരോടു തുല്യനാണെന്നു നീ അവകാശപ്പെടുന്നുവോ ആ അത്യുന്നത് ദൈവം നിന്നോടു കല്പ്പിക്കുന്നു + ആ ദൈവം എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യം ഗ്രഹിക്കണമെന്നും ആഗ്രഹിക്കുന്നു. (1 തി. 2:4.) പിതാവായ ദൈവം നിന്നോടു കല്പ്പിക്കുന്നു . പുത്രനായ ദൈവം നിന്നോട് കല്പിക്കുന്നു . പരിശുദ്ധനായ ദൈവം നിന്നോട് കല്പിക്കുന്നു. നിന്റെ അസൂയ നിമിത്തം നീ മനുഷ്യവംശത്തിന് ചെയ്ത നാശത്തെ അതിലംഘിക്കുവാൻ ദൈവവചനമായ ക്രിസ്ത മനുഷ്യനായി അവതരിച്ച് മരണം വരെ അനുസര ണമുള്ളവനായി ഞങ്ങളുടെ വംശത്തെ രക്ഷിച്ചു. (ഫിലി. 2:8) തന്റെ സഭയെ ഉറപ്പുള്ള പാറമേൽ സ്ഥാപിക്കുകയും ലോകാവസാനം വരെ എല്ലാ നാളുകളിലും അവളോടുകൂടെ വസിക്കുന്നതിനാൽ (മത്താ 28:20) നരക വാതിലുകൾ അവൾക്കെതി രായി പ്രബലപ്പെടുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മിശിഹാ നിന്നോട് കല്പിക്കുന്നു . പരിശുദ്ധ കുരിശിന്റെ അടയാളം നിന്നോട് കി ക്കുന്നു . അപ്രകാരം തന്നെ, ക്രിസ്തീയ വിശ്വാസ സത്യങ്ങളുടെ ശക്തിയും നിന്നോട് കല്പിക്കുന്നു. ഈ മഹത്വ പൂർണ്ണയും ദൈവമാതാവും തന്റെ എളിമ

യിൽ ഉത്ഭവത്തിന്റെ പ്രഥമക്ഷണത്തിൽത്തന്നെ അമലോത്ഭവയും നിന്റെ ഗർവ്വിഷ്ഠമായ തലയെ തകർത്ത സ്വർഗ്ഗ രാജ്ഞിയുമായ പ. കന്യമറിയം, നിന്നോട് കല്പിക്കുന്നു + വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും മറ്റ് അപ്പോസ്തലന്മാരുടെയും വിശ്വാസം നിന്നോട് കല്പിക്കുന്നു + വേദസാക്ഷി കളുടെയും എല്ലാ വിശുദ്ധരുടേയും പ്രത്യേകിച്ച്.... ന്റെയും) ഭക്തിപൂർവ്വമായ മദ്ധ്യസ്ഥതയും നിന്നോട് കല്പിക്കുന്നു.


ഇപ്രകാരം ശപിക്കപ്പെട്ട ഭീകര സർപ്പമേ പൈശാചിക സമൂഹങ്ങളെ സജീവദൈവനാമത്തിൽ + സത്യദൈവനാമത്തിൽ + പരിശുദ്ധമായ ദൈവനാമത്തിൽ + തന്റെ ഏക പുത്രനിൽ വിശ്വസി ക്കുന്ന ഒരുവനും നശിച്ചുപോകാതെ അവന് നിത്യ ജീവൻ ഉണ്ടാകേണ്ടതിന് അവിടുത്തെ ഏകജാത നെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത മാത്രം സ്നേഹിച്ച ദൈവനാമത്തിൽ (യോഹ. 3:16) ഞങ്ങൾ നിങ്ങളെ ശപിക്കുന്നു. . മനുഷ്യരെ വഞ്ചി ക്കുകയും, അവരിൽ നിത്യനാശത്തിന്റെ വിഷം വർഷിക്കുകയും, സഭയെ ഉപദ്രവിക്കുകയും, അവളു ടെ സ്വാതന്ത്യത്തെ നിഹനിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുവാൻ നിങ്ങളോട് ഞങ്ങൾ കി ക്കുന്നു + സകല വഞ്ചനയുടെയും ഉപജ്ഞാതാവും ഉടമയും മനുഷ്യരക്ഷയുടെ ശത്രുവുമായ സാത്താ നേ നീ പോവുക + നിന്റെ പ്രവർത്തനങ്ങൾ യാതൊ ന്നും മിശിഹായിൽ ഇല്ല. അവിടുത്തേക്ക് നീ ആധി പത്യം നൽകുക + അവിടുത്തെ തിരുരക്തത്തിന്റെ വിലയാൽ വീണ്ടെടുത്ത ഏകവും, പരിശുദ്ധവും, കാതോലികവും, അപ്പസ്തോലികവുമായ തിരുസഭ

യുടെ മുമ്പാകെ നീ മാറിക്കൊടുക്കുക + ദൈവത്തി ന്റെ സർവ്വശക്തമായ കരങ്ങളിൽ നീ അമരുക ഞങ്ങൾ ഈശോമിശിഹായുടെ പരിപാവനവും ഭയജനകവുമായ തിരുനാമം വിളിച്ചപേക്ഷിക്കു അതുകേട്ട് ഭയന്ന് വിറച്ച് നീ പലായനം ചെയ്യുക സ്വർഗ്ഗഭൂത ഗണങ്ങളായ ബലവത്തുക്കളും, നാഥക തന്മാരും, ഭദാസനന്മാരും സവിനയം ഈ തിരുനാ മത്തോട് വിധേയത്വമുള്ളവരാണ്. കോന്മാരും സ്രാപ്പേന്മാരും നിരന്തരം ഈ തിരുനാമത്തെ പരിശു അൻ, പരിശുദ്ധൻ സൈന്യങ്ങളുടെ ദൈവമായ കർത്താവ് പരിശുദ്ധൻ എന്നു പാടിതിക്കുന്നു.

 കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 2.

 എന്റെ നിലവിളി അങ്ങേ പക്കലെത്തട്ടെ.


T 2. കർത്താവ് നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ. അങ്ങയുടെ (നിങ്ങളുടെ) ആത്മാവോടും കൂടി യുണ്ടായിരിക്കട്ടെ.


നമുക്ക് പ്രാർത്ഥിക്കാം


സ്വർഗ്ഗസ്ഥനായ ദൈവമേ, ഭൂമിയെ പരിപാലി ക്കുന്ന കർത്താവേ, മാലാഖമാരുടെയും മുഖ്യദൂത ന്മാരുടെയും പൂർവ്വപിതാക്കന്മാരുടെയും, പ്രവാചക ന്മാരുടേയും, അപ്പസ്തോലന്മാരുടേയും, വേദസാ ക്ഷികളുടെയും, ദൈവമേ, മരണാനന്തര ജീവനും ജോലിക്കുശേഷം വിശ്രമവും നൽകുവാൻ ശക്തനു മായ ദൈവമേ, അങ്ങല്ലാതെ വേറെ ദൈവമില്ല, ഉണ്ടാകുവാനും സാധ്യമല്ല. എന്തെന്നാൽ അങ്ങ് ദൃശ്യവും അദൃശ്യവുമായ സ്ഥലത്തിന്റേയും സൃഷ്ടാവാണ്. അങ്ങയുടെ ഭരണത്തിന് അവസാ നമില്ല. ഞങ്ങൾ അങ്ങയുടെ മഹത്വ പൂർണ്ണമായ തിരുസന്നിധിയിൽ വിനയപൂർവ്വം സാഷ്ടാംഗ പ്രണാമം ചെയ്യുന്നു. അങ്ങയുടെ ശക്തിയാൽ നാര കീയ അരൂപികളുടെ ആധിപത്യത്തിൽ നിന്നും തന്ത്രങ്ങളിലും, വ്യാജങ്ങളിലും, ക്രൂരമായ വഞ്ചന കളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേൻ. 1. കർത്താവേ, പിശാചിന്റെ തന്ത്രങ്ങളിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ. അങ്ങയുടെ സമാധാ നത്തിലും സ്വാതന്ത്ര്യത്തിലും അങ്ങേക്കു സേവനം അനുഷ്ടിക്കുവാൻ തിരുസഭയെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥി ക്കുന്നു.


2. അങ്ങയുടെ സഭയുടെ എല്ലാ ശത്രുക്കളെയും തകർക്കണമെന്ന് അങ്ങയോടു ഞാൻ പ്രാർ ത്ഥിക്കുന്നു. ആമ്മേൻ


(c) ബന്ധനങ്ങൾ അകലാൻ പ്രാർത്ഥന


ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ / ശക്തിയുള്ള നാമത്തിൽ, അവിടു ത്തെ തിരുശരീരരക്തങ്ങളുടെ യോഗ്യതയാൽ എല്ലാ അന്ധകാരശക്തികളും / പൈശാചിക ബന്ധ നങ്ങളും ദുശ്ശീലങ്ങളും / എന്നെ നിന്നെ ഞങ്ങ ളെ വിട്ടുപോകട്ടെ. ഞാൻ (നി/ഞങ്ങൾ) കർത്താ വായ യേശുക്രിസ്തുവിന്റെ തിരുരക്തത്താൽ വിലയ്ക്ക് വാങ്ങപ്പെട്ടവനാണ്(വളാണ്). അന്ധകാര ശക്തികൾക്ക് | എന്റെ (ഞങ്ങളുടെ) മേൽ അധികാ രമില്ല. ഞാൻ (ഞങ്ങൾ) യേശുക്രിസ്തുവിന്റെ താണ്. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ കൽപ്പിക്കുന്നു. എന്നെയും ളെയും കുടുംബാംഗങ്ങളെയും സഹപ്രവർത്ത കരെയും ബാധിച്ചിരിക്കുന്ന രോഗത്തിന്റെയും തകർച്ചയുടെയും ദുശ്ശീലത്തിന്റെയും ദുരാത്മാ പുറത്തുവരിക. യേശുക്രിസ്തുവിന്റെ ശിന്റെ കീഴെ ദുരാത്മാക്കൾ ബന്ധിക്കപ്പെട തിരുരക്തത്താൽ കഴുകി എന്നെയും എനിക്കു ള്ളവയേയും ശുദ്ധീകരിക്കണമേ. വിശുദ്ധ കുരിശി ന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ മിഖായേലിന്റെയും സകല മാലാഖമാരു ടെയും സകല വിശുദ്ധരുടെയും മദ്ധ്യസ്ഥതയും വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ അപേക്ഷകളും എനിക്ക് അഭയവും കോട്ടയുമായി രിക്കട്ടെ. സെബസ്ത്യാനോസിന്റെയും ഗീവർഗ്ഗീസിന്റെയും മദ്ധ്യസ്ഥതയും സകല അപ്പ സ്തോലന്മാരുടെയും രക്തസാക്ഷികളുടെയും പ്രാർത്ഥനാ സഹായവും എന്നോടൊപ്പം ഉണ്ടായിരി ക്കട്ടെ. യേശുവിന്റെ ശക്തിയുള്ള നാമത്തിൽ അസൂയയുടെയും, അഹങ്കാരത്തിന്റെയും, അല ശത്രുതയുടെയും, വെറുപ്പിന്റെയും, കോപത്തിന്റെയും, ആസക്തികളുടെയും എല്ലാ എന്നിൽനിന്ന് അകന്നു പോകട്ടെ. കർത്താവായ യേശുക്രിസ്തു നിത്യജീവനിലേ രക്ഷയുടെ പൂർണ്ണതയിലേക്കും എന്നെ നയിക്കുമാറാകട്ടെ.


യേശുവേ സ്തോത്രം യേശു


നന്ദി... യേശുവേ ആരാധന......... (തുടർന്ന് ഭാഷാവരത്തിലോ, അല്ലാതെയോ,വേ



Select By Category

Show more