കർത്താവായ ദൈവമേ,ഞങ്ങളെ രക്ഷിക്കണമേ..അങ്ങേ മക്കളോടു കരുണ തോന്നണമേ.. ഞങ്ങളും, ഞങ്ങളുടെ മാതാപിതാക്കളും, സഹോദരങ്ങളും, പൂർവ്വികരും വഴി വന്നു പോയിട്ടുള്ള എല്ലാ പാപങ്ങളും, അപരാധങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ.. ഞങ്ങളെ ശിക്ഷിക്കരുതേ, ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണമേ.. ഞങ്ങളെ അങ്ങേ സ്വന്തമായി സ്വീകരിച്ച്, അങ്ങയുടെ അരൂപിയിലൂടെ നയിക്കണമേ.
ആമ്മേൻ.
കരുണയുടെ ഈ ചിത്രം വെച്ചുവണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോവുകയില്ലെന്നും ഈ ചിത്രം സ്ഥാപിച്ചു വണങ്ങുന്ന കുടുംബങ്ങളേയും നഗരങ്ങളേയും ഈശോ കാത്തുകൊള്ളുമെന്നും വാഗ്ദാനം ചെയ്യുന്നു.
