നാം ഈ ഭൂമിയിലായിരിക്കുന്നത് ദൈവത്തെ അറിയാനും സ്നേഹിക്കാനും അവിടത്തെ ഇഷ്ടമനുസരിച്ചു നന്മചെയ്യാനും ഒരു ദിവസം സ്വർഗത്തിൽ പോകാനുമാണ്.
മനുഷ്യനായിരിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തിൽനിന്നു വരുകയും ദൈവത്തിലേക്കു പോവുകയും ചെയ്യുകയെന്നതാണ്.
നമ്മുടെ ഉത്പത്തി നമ്മുടെ മാതാപിതാക്കളിൽനിന്ന് പിന്നിലേക്കു പോകുന്നു. നാം ദൈവത്തിൽനിന്നു വരുന്നു. സ്വർഗ്ഗത്തിലെയും ഭൂമിയിലെയും സർവസൗഭാഗ്യങ്ങളും ഒന്നിച്ചുള്ള ദൈവത്തിൽ നിന്നു വരുന്നു.
അവിടത്തെ ശാശ്വതവും അനന്തവുമായ സൗഭാഗ്യത്തിൽ നമ്മെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതേസമയം നാം ഈ ലോകത്തിലാണു ജീവിക്കുന്നത്.
ചിലപ്പോൾ നമ്മുടെ സ്രഷ്ടാവ് സമീപത്താണെന്നു തോന്നും, പലപ്പോഴും അങ്ങനെയൊന്നും തോന്നുകയില്ല. നാം വീട്ടിലേക്കുള്ള വഴി കണ്ടുപിടി ക്കുന്നതിന് ദൈവം തന്റെ പുത്രനെ നമ്മിലേക്ക് അയച്ചു.
അവിടന്ന് നമ്മെ പാപത്തിൽനിന്നു സ്വതന്ത്രരാക്കുകയും എല്ലാതിന്മയിലും നിന്നു മോചിപ്പിക്കുകയും യഥാർത്ഥ ജീവിതത്തിലേക്ക് തെറ്റുവരാത്തവിധം നയിക്കുകയും ചെയ്യുന്നു. അവിടന്ന് “വഴിയും സത്യവും ജീവനുമാകുന്നു” (യോഹ 14:6).