സ്വതന്ത്രവും നിസ്വാർത്ഥവുമായ സ്നേഹം മൂലം ദൈവം നമ്മെ സൃഷ്ടിച്ചു.
ഒരു മനുഷ്യൻ സ്നേഹിക്കുമ്പോൾ അവന്റെ ഹൃദയം കവിഞ്ഞൊഴുകുന്നു. തന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അവൻ ആഗ്രഹിക്കുന്നു. അവന് ഇത് തന്റെ സ്രഷ്ടാവിൽനിന്നു ലഭിക്കുന്നു. ദൈവം ഒരു രഹസ്യമാണെങ്കിലും നമുക്ക് അവിടത്തെക്കുറിച്ച് മാനുഷികരീതിയിൽ ചിന്തിക്കാനും ഇപ്രകാരം പറയാനും കഴിയും. തന്റെ സ്നേഹത്തിന്റെ “ആധിക്യ”ത്തിൽനിന്ന് അവിടന്നു നമ്മെ സൃഷ്ടിച്ചു. തന്റെ സ്നേഹത്തിന്റെ സൃഷ്ടികളായ നമ്മോട് തന്റെ അനന്തമായ സന്തോഷം പങ്കുവയ്ക്കാൻ അവിടന്ന് ആഗ്രഹിച്ചു.