പ്രഭാതസങ്കീർത്തനങ്ങൾ

 

പ്രഭാത സങ്കീർത്തനങ്ങൾ

100

കൃതജ്‌ഞതാബലിക്കുള്ള സങ്കീര്‍ത്തനം. ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ ആനന്‌ദഗീതം ഉതിര്‍ക്കട്ടെ.

സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.

കര്‍ത്താവു ദൈവമാണെന്ന്‌ അറിയുവിന്‍; അവിടുന്നാണു നമ്മെസൃഷ്‌ടിച്ചത്‌;നമ്മള്‍ അവിടുത്തേതാണ്‌; നാം അവിടുത്തെ ജനവും അവിടുന്നു മേയ്‌ക്കുന്ന അജഗണവുമാകുന്നു.

കൃതജ്‌ഞതാഗീതത്തോടെഅവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്‌തുതികള്‍ ആലപിച്ചുകൊണ്ട്‌ അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്‌ദിപറയുവിന്‍;അവിടുത്തെനാമം വാഴ്‌ത്തുവിന്‍.

കര്‍ത്താവു നല്ലവനാണ്‌, അവിടുത്തെകാരുണ്യം ശാശ്വതമാണ്‌; അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും.


91

അത്യുന്നതന്റെ സംരക്‌ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്‌തന്റെ തണലില്‍ കഴിയുന്നവനും,

കര്‍ത്താവിനോട്‌ എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.

അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്‌ഷിക്കും.

തന്റെ തൂവലുകള്‍കൊണ്ട്‌ അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത നിനക്കു കവചവും പരിചയും ആയിരിക്കും.

രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ.

ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്‌ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.

നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്റെ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക്‌ ഒരനര്‍ഥവുംസംഭവിക്കുകയില്ല.

ദുഷ്‌ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.

നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.

നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.

നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.

നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.

സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.

അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്‌ഷിക്കും.

അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്‌ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.

ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്‌തനാക്കും; എന്റെ രക്‌ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.


104

എന്റെ ആത്‌മാവേ, കര്‍ത്താവിനെ വാഴ്‌ത്തുക; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ്‌ അത്യുന്നതനാണ്‌; അവിടുന്നു മഹത്വവും തേജസ്‌സുംധരിച്ചിരിക്കുന്നു.

വസ്‌ത്രമെന്നപോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു; കൂടാരമെന്നപോലെ അവിടുന്ന്‌ ആകാശത്തെ വിരിച്ചിരിക്കുന്നു.

അങ്ങയുടെ മന്‌ദിരത്തിന്റെ തുലാങ്ങള്‍ജലത്തിന്‍മേല്‍ സ്‌ഥാപിച്ചിരിക്കുന്നു; അങ്ങു വാനമേഘങ്ങളെ രഥമാക്കി കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിക്കുന്നു.

അവിടുന്നു കാറ്റുകളെ ദൂതരും അഗ്‌നിയെയും അഗ്‌നിജ്വാലകളെയും സേവകരുമാക്കി.

അവിടുന്നു ഭൂമിയെ അതിന്റെ അടിസ്‌ഥാനത്തിന്‍മേലുറപ്പിച്ചു; അത്‌ ഒരിക്കലും ഇളകുകയില്ല.

അവിടുന്നു വസ്‌ത്രം കൊണ്ടെന്നപോലെആഴികൊണ്ട്‌ അതിനെ ആവരണം ചെയ്‌തു; വെള്ളം പര്‍വതങ്ങള്‍ക്കുമീതേ നിന്നു.

അങ്ങു ശാസിക്കുമ്പോള്‍ അവ ഓടിയകലുന്നു; അങ്ങ്‌ ഇടിമുഴക്കുമ്പോള്‍ അവ പലായനം ചെയ്യുന്നു.

അവിടുന്നു നിര്‍ദേശി ച്ചഇടങ്ങളില്‍പര്‍വതങ്ങള്‍ പൊങ്ങിയും താഴ്‌വരകള്‍ താണും നില്‍ക്കുന്നു.

ജലം വീണ്ടും ഭൂമിയെ മൂടാതിരിക്കാന്‍ അങ്ങ്‌ അതിന്‌ അലംഘനീയമായ അതിരു നിശ്‌ചയിച്ചു.

അവിടുന്നു താഴ്‌വരകളിലേക്ക്‌ ഉറവകളെ ഒഴുക്കുന്നു; അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു.

എല്ലാ വന്യമൃഗങ്ങളും അതില്‍നിന്നുകുടിക്കുന്നു; കാട്ടുകഴുതകളും ദാഹം തീര്‍ക്കുന്നു.

ആകാശപ്പറവകള്‍ അവയുടെ തീരത്തുവസിക്കുന്നു; മരക്കൊമ്പുകള്‍ക്കിടയിലിരുന്ന്‌ അവ പാടുന്നു.

അവിടുന്നു തന്റെ ഉന്നതമായ മന്‌ദിരത്തില്‍ നിന്നു മലകളെ നനയ്‌ക്കുന്നു; അങ്ങയുടെ പ്രവൃത്തിയുടെ ഫലം അനുഭവിച്ചു ഭൂമി തൃപ്‌തിയടയുന്നു.

അവിടുന്നു കന്നുകാലികള്‍ക്കുവേണ്ടിപുല്ലു മുളപ്പിക്കുന്നു; മനുഷ്യനു ഭൂമിയില്‍നിന്ന്‌ആഹാരം ലഭിക്കാന്‍ കൃഷിക്കുവേണ്ടസസ്യങ്ങള്‍ മുളപ്പിക്കുന്നു.

മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും മുഖം മിനുക്കാന്‍ എണ്ണയും ശക്‌തി നല്‍കാന്‍ ഭക്‌ഷണവും പ്രദാനം ചെയ്യുന്നു.

കര്‍ത്താവിന്റെ വൃക്‌ഷങ്ങള്‍ക്ക്‌, അവിടുന്നു നട്ടുപിടിപ്പി ച്ചലബനോനിലെ ദേവദാരുക്കള്‍ക്ക്‌, സമൃദ്‌ധമായി ജലം ലഭിക്കുന്നു.

അവയില്‍ പക്‌ഷികള്‍ കൂടുകൂട്ടുന്നു; കൊക്ക്‌ ദേവദാരുവില്‍ ചേക്കേറുന്നു.

ഉയര്‍ന്ന പര്‍വതങ്ങള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴിമുയലുകള്‍ക്കും സങ്കേതമാണ്‌.

ഋതുക്കള്‍ നിര്‍ണയിക്കാന്‍ അവിടുന്നുചന്‌ദ്രനെ നിര്‍മിച്ചു; സൂര്യനു തന്റെ അസ്‌തമയം അറിയാം. അവിടുന്ന്‌ ഇരുട്ടു വരുത്തുന്നു,

രാത്രിയാക്കുന്നു; അപ്പോള്‍ വന്യജീവികള്‍ പുറത്തിറങ്ങുന്നു.

യുവസിംഹങ്ങള്‍ ഇരയ്‌ക്കുവേണ്ടി അലറുന്നു. ദൈവത്തോട്‌ അവ ഇര ചോദിക്കുന്നു.

സൂര്യനുദിക്കുമ്പോള്‍ അവ മടങ്ങിപ്പോയി ഗുഹകളില്‍ കിടക്കുന്നു.

അപ്പോള്‍, മനുഷ്യര്‍ വേലയ്‌ക്കിറങ്ങുന്നു; സന്‌ധ്യയോളം അവര്‍ അധ്വാനിക്കുന്നു.

കര്‍ത്താവേ, അങ്ങയുടെ സൃഷ്‌ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്‌!ജ്‌ഞാനത്താല്‍ അങ്ങ്‌ അവയെ നിര്‍മിച്ചു; ഭൂമി അങ്ങയുടെ സൃഷ്‌ടികളാല്‍നിറഞ്ഞിരിക്കുന്നു.

അതാ, വിസ്‌തൃതമായ മഹാസമുദ്രം! ചെറുതും വലുതുമായ അസംഖ്യംജീവികളെക്കൊണ്ട്‌ അതു നിറഞ്ഞിരിക്കുന്നു.

അതില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നു;അങ്ങു സൃഷ്‌ടി ച്ചലവിയാഥന്‍അതില്‍ വിഹരിക്കുന്നു.

യഥാസമയം ഭക്‌ഷണം ലഭിക്കാന്‍ അവഅങ്ങയെ നോക്കിയിരിക്കുന്നു.

അങ്ങു നല്‍കുമ്പോള്‍ അവ ഭക്‌ഷിക്കുന്നു; അങ്ങു കൈ തുറന്നുകൊടുക്കുമ്പോള്‍ അവനന്‍മകളാല്‍ സംതൃപ്‌തരാകുന്നു.

അവിടുന്നു മുഖം മറയ്‌ക്കുമ്പോള്‍ അവ പരിഭ്രാന്തരാകുന്നു; അങ്ങ്‌ അവയുടെ ശ്വാസംപിന്‍വലിക്കുമ്പോള്‍ അവമരിച്ചു പൂഴിയിലേക്കു മടങ്ങുന്നു

അങ്ങ്‌ ജീവശ്വാസമയയ്‌ക്കുമ്പോള്‍അവ സൃഷ്‌ടിക്കപ്പെടുന്നു;അങ്ങു ഭൂമുഖം നവീകരിക്കുന്നു.

കര്‍ത്താവിന്റെ മഹത്വം എന്നേക്കുംനിലനില്‍ക്കട്ടെ! കര്‍ത്താവു തന്റെ സൃഷ്‌ടികളില്‍ ആനന്‌ദിക്കട്ടെ!

അവിടുന്നു നോക്കുമ്പോള്‍ ഭൂമി വിറകൊള്ളുന്നു; അവിടുന്നു സ്‌പര്‍ശിക്കുമ്പോള്‍ പര്‍വതങ്ങള്‍ പുകയുന്നു.

എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കര്‍ത്താവിനു കീര്‍ത്തനം പാടും; ആയുഷ്‌കാലമത്രയും ഞാന്‍ എന്റെ ദൈവത്തെ പാടി സ്‌തുതിക്കും.

എന്റെ ഈ ഗാനം അവിടുത്തേക്കുപ്രീതികരമാകട്ടെ!ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കുന്നു.

പാപികള്‍ ഭൂമിയില്‍നിന്നു നിര്‍മാര്‍ജനം ചെയ്യപ്പെടട്ടെ! ദുഷ്‌ടന്‍മാര്‍ ഇല്ലാതാകട്ടെ!

എന്റെ ആത്‌മാവേ, കര്‍ത്താവിനെ

വാഴ്‌ത്തുക! കര്‍ത്താവിനെ സ്‌തുതിക്കുക!


93


കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു; അവിടുന്നു ശക്‌തികൊണ്ട്‌അരമുറുക്കിയിരിക്കുന്നു; ലോകം സുസ്‌ഥാപിതമായിരിക്കുന്നു;അതിന്‌ ഇളക്കം തട്ടുകയില്ല.

അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ്‌ അനാദിമുതലേ ഉള്ളവനാണ്‌.

കര്‍ത്താവേ, പ്രവാഹങ്ങള്‍ ഉയരുന്നു; പ്രവാഹങ്ങള്‍ ശബ്‌ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ആര്‍ത്തിരമ്പുന്നു.

സമുദ്രങ്ങളുടെ ഗര്‍ജനങ്ങളെയും ഉയരുന്നതിരമാലകളെയുംകാള്‍കര്‍ത്താവു ശക്‌തനാണ്‌.

അങ്ങയുടെ കല്‍പന വിശ്വാസ്യവും അലംഘനീയവുമാണ്‌; കര്‍ത്താവേ, പരിശുദ്‌ധി അങ്ങയുടെആലയത്തിന്‌ എന്നേക്കും യോജിച്ചതാണ്‌.


51


ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്‌ എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്‌ എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!

എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെപാപത്തില്‍ നിന്ന്‌ എന്നെ ശുദ്‌ധീകരിക്കണമേ!

എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌.

അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപചെയ്‌തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്‍മ പ്ര-വ-ര്‍ത്തി-ച്ചു; അതുകൊണ്ട്‌ അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു നീതിയുക്‌തനാണ്‌; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്‌.

പാപത്തോടെയാണു ഞാന്‍ പിറന്നത്‌; അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്

ഹൃദയ പരമാരഥതയാണ്‌- അങ്ങ്‌- ആഗ്രഹിക്കുന്നത്‌-;-

ആകയാല്‍, എൻറെ- അന്തരംഗത്തില്‍- ജ്‌ഞാനം പകരണമേ-!-

ഹിസോപ്പു കൊണ്ട്‌- എന്നെ- പവിത്രീകരിക്കണമേ-!-

ഞാന്‍- നിരമലനാകും-;- എന്നെ കഴുകണമേ-!-

ഞാന്‍- മഞ്ഞിനെക്കാള്‍- വെണമയുള്ളവനാകും.-

എന്നെ സന്തോഷഭരിതനാക്കണമേ! അവിടുന്നു തകര്‍ത്ത എന്റെ അസ്‌ഥികള്‍ ആനന്‌ദിക്കട്ടെ!

എന്റെ പാപങ്ങളില്‍നിന്നു മുഖം മറയ്‌ക്കണമേ! എന്റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!

അങ്ങയുടെ സന്നിധിയില്‍നിന്ന്‌ എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ എന്നില്‍ നിന്ന്‌ എടുത്തുകളയരുതേ!

അങ്ങയുടെ രക്‌ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!

അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.

ദൈവമേ, എന്റെ രക്‌ഷയുടെ ദൈവമേ, രക്‌തപാതകത്തില്‍ നിന്ന്‌ എന്നെ രക്‌ഷിക്കണമേ! ഞാന്‍ അങ്ങയുടെ രക്‌ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.

കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ്‌ അങ്ങയുടെ സ്‌തുതികള്‍ ആലപിക്കും.

ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല;ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്‌ടനാവുകയുമില്ല.

ഉരുകിയ മനസ്‌സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.

അങ്ങു പ്രസാദിച്ചു സീയോനു നന്‍മ ചെയ്യണമേ! ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ!

അപ്പോള്‍ അവിടുന്നു നിര്‍ദിഷ്‌ട ബലികളിലും ദഹനബലികളിലും സമ്പൂര്‍ണ ദഹനബലികളിലും പ്രസാദിക്കും;

അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.


Select By Category

Show more